കൊച്ചി: പെരുമ്പാവൂര്‍ ജിഷാ കൊലക്കേസില്‍ കൊല നടത്തിയതായി സംശയിക്കുന്ന ആളിന്റെ പുതിയ രേഖാചിത്രം പോലീസ് പുറത്തു വിട്ടു.
ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കില്‍ എറണാകുളം റൂറല്‍ ഡിപിസി 9497996979, പെരുമ്പാവൂര്‍ ഡിവൈഎസ്പി 9497990078, കുറുപ്പംപടി എസ്ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയത്.പുതിയ രേഖാചിത്രം കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് കരുതുന്നയാളുടേതാണ്.
ജിഷയുടെ വീടിനു പുറത്തുകണ്ട ആളുടെ രേഖാചിത്രം നേരത്തേ തയാറാക്കിയെങ്കിലും അതുമായി സാമ്യമുള്ള ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല