കൊച്ചി: ജിഷയുടെ കൊലയാളി അമീറുല്‍ ഇസ്ലാമിന് 23-ാം വയസില്‍ രണ്ടു ഭാര്യമാര്‍. അസമില്‍ മാത്രമാണ് രണ്ടു ഭാര്യമാര്‍ ഇയാള്‍ക്കുള്ളത്. കൂടാതെ പെരുമ്പാവൂരില്‍ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അവിഹിതബന്ധം ഉള്ളതായും പൊലീസ് പറയുന്നു.
ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഈ സ്ത്രീക്ക് ആദ്യ വിവാഹത്തില്‍ 18 വയസുള്ള ഒരു മകനുമുണ്ട്.
മൂന്നു വര്‍ഷം രണ്ടാം വിവാഹവും ചെയ്തു. അസമില്‍ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥര്‍ അമീറുലിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം വിവാഹം ചെയ്ത യുവതി പെരുമ്പാവൂരിലുണ്ടെന്നാണ് സൂചന. ഈ ബന്ധത്തില്‍ ഒരു വയസ്സുകഴിഞ്ഞ ഒരു കുട്ടിയുമുണ്ട്. അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്.
ഏഴു മാസം മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെത്തിയത്. ഇവിടെയും ഇയാള്‍ക്ക് മറ്റൊരു സ്ത്രീയുമായും അവിഹിതബന്ധമുള്ളതായി സംശയിക്കുന്നു. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാര്‍ക്കൊപ്പമാണ് അമീറുല്‍ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാള്‍ ചെയ്തിരുന്നതായാണ് വിവരം.