Jisha case-mistakes in enquiry

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന കേസില്‍ ഉദ്യോഗസ്ഥരോടു ഹാജരാകാന്‍ ഉത്തരവ്. ഐജി അടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനാണ് പൊലീസ് കംെപ്ലയിന്റ്‌സ് അഥോറിട്ടിയുടെ നിര്‍ദേശം.

പ്രാഥമിക അന്വേഷണത്തില്‍ ഗുരുതര വീഴ്ചയും കൃത്യവിലോപവും നടത്തിയെന്ന പരാതിയിലാണ് ഐ.ജി. മഹിപാല്‍ യാദവ്, എസ്.പി. ജി.എച്ച്. യതീഷ് ചന്ദ്ര, ഡിവൈ.എസ്.പി. അനില്‍കുമാര്‍, കുറുപ്പംപടി സി.ഐ. രാജേഷ്, എസ്.ഐ. സോണി മത്തായി എന്നിവരോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അഡ്വ. ബേസില്‍ കുര്യാക്കോസ് ആണ് അന്വേഷണത്തില്‍ വീഴ്ച ആരോപിച്ച് പൊലീസ് കംപ്ലെയ്ന്റ്‌സ് അഥോറിട്ടി മുമ്പാകെ പരാതി നല്‍കിയത്. അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ആണ് ഉത്തരവിട്ടത്.

Top