jisha case;UDf Government behind the coup says pinarayi

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുന്നതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതിന് പിന്നില്‍ ഭരണാധികാരികള്‍ ആകാമെന്നും പിണറായി പറഞ്ഞു.

പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

പ്രതിപക്ഷം സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുന്നവര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയാണ്. ഒരാള്‍ തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഡി.ജി.പി എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും പിണറായി ചോദിച്ചു.

Top