jisha mudrer; weapon in canal

കൊച്ചി: ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഇരിങ്ങോള്‍ കാവിലാണ് ആയുധം ഉപേക്ഷിച്ചതെന്ന് ആദ്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നത് .

എന്നാല്‍ പിന്നീട് ജിഷയുടെ വീടിന് സമീപത്തെ കനാലിലാണ് എന്നും പ്രതി മൊഴി മാറ്റി.

ജിഷയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി അസം സ്വദേശി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ പ്രത്യേക അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് ദ്വിഭാഷിയുടെ സഹായം തേടിട്ടുണ്ട്. പ്രതിയെ കണ്ടെത്തിയെങ്കിലും കൊലപാതകത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ഇനിയും ലഭിക്കാനുണ്ട്.

ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ദ്വിഭാഷിയുടെ സഹായം തേടിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

അല്‍പം മുന്‍പ് അന്വേഷണ സംഘാംഗം ആലുവ റൂറല്‍ എസ് പി എന്‍ പി ഉണ്ണിരാജ ചോദ്യംചെയ്യല്‍ കേന്ദ്രത്തിലെത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊച്ചിയില്‍ എത്തും.

പ്രതി കുറ്റംസമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.ജിഷയുടെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നപ്പോഴാണ് പ്രതിയും ജിഷയുമായി പരിചയത്തിലാകുന്നത്.

തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാവുകയായിരുന്നു. പ്രതി തന്നെയാണ് തങ്ങള്‍ പരിചയക്കാരാണെന്ന കാര്യം അന്വേഷണ സംഘേേത്താട് വെളിപ്പെടുത്തിയത്.

ഈ ബന്ധം എങ്ങനെ കൊലയിലേക്ക് നയിച്ചു എന്നത് പൊലീസിന് കണ്ടെത്താനായിട്ടില്ല. സംഭവ ദിവസം രാവിലെ അമിയുര്‍ ജിഷയുടെ വീട്ടില്‍ എത്തിയിരുന്നു.

ഇരുവരും തമ്മില്‍ രാവിലെ വാക്കേറ്റം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്ന് വൈകിട്ട് അഞ്ചരയോടെയാണ് ജിഷയുടെ കൊല്ലപാതകം നടക്കുന്നത്.

Top