പെരുമ്പാവുര്‍ : നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് പിടിവള്ളിയായി ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഒട്ടു വ്യക്തമല്ലാത്തതു പോലീസിന് തലവേദനയാകുന്നു.
പ്രതിയെക്കുറിച്ചു സൂചന നല്‍കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് ജിഷയാണെന്ന് തിരിച്ചറിയാന്‍ മാതാവ് രാജേശ്വരിക്കും സഹോദരി ദീപയ്ക്കും സാധിച്ചില്ല. ഇതിനാല്‍ ദൃശ്യങ്ങള്‍ കൂടുതല്‍പരിശോധനയ്ക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
കുറുപ്പംപടി വട്ടോളിപ്പടിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ജിഷയുടെയും കൊലയാളിയുടെതെന്നും സംശയിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
വീട്ടിലേയ്ക്കുള്ള വഴിയില്‍ ജിഷയെന്ന് തോന്നിപ്പിക്കുന്ന യുവതിയുടെ പിന്നാലെ മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ നടന്നു നീങ്ങുന്നതായിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
എന്നാല്‍ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ ഈ രംഗത്തെ സാങ്കേതിക വിദഗ്ധരെക്കൊണ്ട് കൂടുതല്‍ പരിശോധന നടത്താനുള്ള ശ്രമത്തിലാണു പോലീസ്. ഇതിന്റെ ഭാഗമായി ചിത്രത്തോട് സാമ്യമുള്ള നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.