jisha murder

പ്രതിയെ കണ്ടെന്നു പറഞ്ഞ ആളുകളുടെ കടകളിലും എത്തിച്ചു. അമീറുള്‍ ചെരുപ്പ് വാങ്ങിയ കുറുപ്പംപടിയിലെ ചെരുപ്പ് കടക്കാരന്‍ നേരത്തെ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. ഈ ചെരുപ്പ് കടയിലും അമീറിനെ എത്തിച്ചു.

സ്ഥിരമായി സാധനങ്ങള്‍ വാങ്ങാറുണ്ടായിരുന്ന പലചരക്ക് കടയിലും ഭക്ഷണം കഴിക്കാന്‍ പോയിരുന്ന ഹോട്ടലിലും അമീറിനെ എത്തിച്ചു. തെളിവെടുപ്പിനായി അമീറുള്‍ താമസിച്ചിരുന്ന ലോഡ്ജിലും എത്തിച്ചെങ്കിലും ലോഡ്ജിനകത്തേക്ക് കയറാനൊത്തില്ല. ആള്‍ക്കൂട്ടം കാരണമാണ് ലോഡ്ജിനകത്തേക്ക് കയറാനൊക്കാതിരുന്നത്.

കേസില്‍ പൊലീസിന് പ്രധാന തെളിവുകള്‍ ലഭിച്ചതായി സൂചനയുണ്ട്. പ്രതി അമീറുളിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യക്തത ലഭിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാല്‍ ഇയാളെ 5 ഇടങ്ങളില്‍ കൊണ്ടു ചെന്ന് തെളിവെടുപ്പ് നടത്താനായിരുന്നു പദ്ധതി.

ഒരാഴ്ചയോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി അമീറുല്‍ ഇസ്ലാമില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കൊലപാതകം ചെയ്തത് താന്‍ തന്നെയെന്ന് കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും എവിടെയാണ് ഒളിപ്പിച്ചതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രധാന വിവരങ്ങള്‍ അമീറുള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. സുഹൃത്ത് അനാറിനൊപ്പം അയാളുടെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം അവിടുന്നു തന്നെ കത്തിയെടുത്ത് ജിഷയുടെ വീട്ടിലെത്തി കൊലപാതകം നിര്‍വ്വഹിച്ചുവെന്നാണ് അമീറുള്‍ മൊഴി നല്‍കിയിട്ടുള്ളത്.

ധരിച്ചിരുന്ന വസ്ത്രം കാഞ്ചീപുരത്ത് ഉപേക്ഷിച്ചതായും അമീര്‍ മൊഴി നല്‍കി. കഴിഞ്ഞ ദിവസം രാത്രി അതീവ രഹസ്യമായി അമീറുളിനെ കുറുപ്പംപടിയിലെത്തിച്ചപ്പോഴാണ് കൊലപാതകം ചെയ്ത് ഒളിവില്‍ പോയ വഴിയടക്കം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

Top