jisha murder -amnesty-international statement

തിരുവനന്തപുരം: ജിഷ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായതായി ആരോപിക്കപ്പെടുന്ന അലംഭാവം പരിഗണിച്ചു കൊണ്ട് ജിഷയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ കേരളത്തിലെ പുതിയ സര്‍ക്കാര്‍ തയ്യാറാകണമെന്നു ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു.

പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ നടത്തിയ കാമ്പയിനില്‍ 25000 ലധികം ആളുകള്‍ ഒപ്പ് വച്ചതായും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയെ കാണുമെന്നും ആംനെസ്റ്റി പ്രതിനിധികള്‍ പറഞ്ഞു.

Top