കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. അതിക്രൂരമായ കൊലപാതകവും ബലാല്‍സംഗവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. രാവിലെ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിധിപ്രസ്താവത്തിനുള്ള നടപടികള്‍ തുടങ്ങുക.
ആദ്യം പ്രതിഭാഗവും തുടര്‍ന്ന് പ്രോസിക്യൂഷനും എന്ത് ശിക്ഷ നല്‍കണമെന്നത് സംബന്ധച്ച് തങ്ങളുടെ നിലപാട് അറിയിക്കും.ഇതൂകൂടി പരിഗണിച്ചശേഷമാകും ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുക.
അന്വേഷണ സംഘം ഹാജരാക്കിയ ഡിഎന്‍എ ഫലങ്ങളുടേയും 10 സുപ്രധാനതെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി.
2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്‌ബോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്. അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.