Jisha Murder case; accused have political supports, says Lalitha Kumaramangalam

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം.

ഇതേക്കുറിച്ച് ജിഷയുടെ സഹോദരി പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല. സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷയില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ അന്വേഷണത്തില്‍ അലംഭാവം കാണിക്കുകയാണ്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

നിര്‍ഭയ സംഭവത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായതിന്റെ പകുതി പോലും പ്രതിഷേധങ്ങള്‍ കേരളത്തില്‍ ഉണ്ടാകാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു.

Top