കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടുപോയി. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് അന്വേഷണ സംഘം പുറപ്പെട്ടത്.
അമീര്‍ ഒളിവില്‍ കഴിഞ്ഞകാലത്ത് താമസിച്ച സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. കാഞ്ചീപുരത്തെ വാഹനനിര്‍മാണശാലയില്‍ താല്‍ക്കാലിക ജോലിക്കാരനായി തങ്ങുമ്പോഴാണ് അമീര്‍ പിടിയിലായത്.
ജിഷയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടന്നു രണ്ടു ദിവസത്തിനു ശേഷം സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയ വലിയ കറിക്കത്തി ഉപയോഗിച്ചാണു പ്രതി അമീറുള്‍ ഇസ്‌ലാം കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം.
ഇതിനിടെ, ആലുവ പൊലീസ് ക്ലബില്‍ പ്രതിയെ നേരില്‍ കണ്ട ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും ഇയാളെ പരിചയമില്ലെന്നു മൊഴി നല്‍കി. കനാലിലെ കുളിക്കടവില്‍ എത്തി നോക്കിയ അമീറിനെ തല്ലിയതു രാജേശ്വരിയാണെന്ന പ്രതിയുടെ ആദ്യ മൊഴി ഇതോടെ കള്ളമാണെന്നു തെളിഞ്ഞു. അമീറിനെ കുളക്കടവിലും എത്തിച്ച് തെളിവെടുത്തു.