Jisha murder caSe: Amirul Islam’S statement-court

കൊച്ചി: താനല്ല കൊലപാതകം ചെയ്തതെന്ന് കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ . കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരന്‍ ബദറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ അമീര്‍ ഉള്‍ ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. അമീറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈമാസം 26 ലേക്ക് മാറ്റി.

അമീര്‍ ഉള്‍ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമാണ് അമീര്‍ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top