Jisha murder case; case filed against police in court

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെതിരെ കോടതിയില്‍ ഹര്‍ജി.

തൃശൂര്‍ സ്വദേശിയായ പി.ഡി.ജോസഫാണ് ഹര്‍ജി നല്‍കിയത്. കേസ് അന്വേഷണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുറുപ്പംപടി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

പെരുമ്പാവൂര്‍ ഡിവൈ.എസ്.പി, എസ്.ഐ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതിലൂടെ പൊലീസ് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം ഒമ്പതിന് പരിഗണിക്കും.

Top