Jisha murder case; DGP’s statement

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ തെളിവെടുപ്പിന്റെ കാര്യം മാധ്യമങ്ങളോട് പങ്കുവയ്ക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ . അന്വേഷണം തൃപ്തികരമാണ്. തുടക്കത്തില്‍ വീഴ്ചയുണ്ടായോ എന്നു പിന്നീട് അന്വേഷിക്കും. മാധ്യമങ്ങള്‍ പ്രതിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് അന്വേഷണത്തിന് ബുദ്ധിമുട്ടായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊലയ്ക്കു ഉപയോഗിച്ച ആയുധവും കൊലയാളിയുടെ വസ്ത്രങ്ങളും കണ്ടെടുക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. പ്രതി അമീറുല്‍ ഇസ്‌ലാമിനെ തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും ഇതുസംബന്ധിച്ച ഒരു വിവരവും അന്വേഷണസംഘത്തിനു ലഭിച്ചില്ല.

ഒളിവിലുള്ള സുഹൃത്ത് അനറുല്‍ ഇസ്‌ലാമടക്കം ആരുടെയോ സഹായം അമീറിനു ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വസ്ത്രവും ആയുധവും എവിടെയാണെന്നതു സംബന്ധിച്ച് പ്രതിക്കു വ്യക്തമായ മറുപടി പറയാന്‍ സാധിക്കാത്തത് ഇക്കാര്യം കൊണ്ടാണെന്നാണ് പൊലീസിന്റെ അനുമാനം.

പൊലീസ് ചോദ്യം ചെയ്യലിനുശേഷം മുങ്ങിയ അനര്‍ അസമില്‍തന്നെയുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top