കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ വോട്ടിങ്ങിന് മുമ്പ് ഒരു പ്രതിയെ ഹാജരാക്കണമെന്ന് പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം. അടുത്ത രണ്ട് ദിവസത്തിനുളളില്‍ പ്രതിയുമായി വാര്‍ത്താ സമ്മേളനം നടത്താനാണ് നിര്‍ദ്ദേശം.
ഇക്കാര്യം ഡെക്കാണ്‍ ക്രോണിക്കിള്‍ ദിനപത്രമാണ് പുറത്ത് വിട്ടത്. ബംഗാള്‍ സ്വദേശിയായ ഹരികുമാര്‍ എന്ന യുവാവിനെ പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ട്. ഇയാളുടെ പല്ലുകള്‍ തമ്മില്‍ വിടവുകളുണ്ട്. ജിഷയുടെ മുതുകിലെ പരിക്കിന്റെ സ്വഭാവം വച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഹരികുമാര്‍ പിടിയിലായ വിവരം പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും പ്രതിയുമായി അടുത്ത ദിവസം തന്നെ പൊലീസ് വാര്‍ത്താ സമ്മേളനം നടത്തുമെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.