തിരുവനന്തപുരം: ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ജിഷയുടെ കൊലപാതകിയെ പിടികൂടിയ ആഭ്യന്തര വകുപ്പിനെ അഭിനന്ദിക്കുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 22 ദിവസത്തിനകം കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ കാര്യമാണെന്ന് കോടിയേരി പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി അഭിനന്ദനം അറിയിച്ചത്
കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
ജിഷ വധക്കേസിലെ പ്രതിയെ പൊലീസ് പിടികൂടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ജിഷ വധം അന്വേഷിക്കുന്നതിനായി എ ഡി ജി പി, ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 22 ദിവസത്തിനകം കേസിലെ പ്രതിയെ പിടികൂടാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ കാര്യമാണ്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസിലെ പ്രതിയെ പിടികൂടിയ കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ അഭിനന്ദിക്കുന്നു.