Jisha murder case; neighbour sabu in police custody

കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സാബു പൊലീസ് കസ്റ്റഡിയില്‍. മുമ്പ് ഇയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് നീങ്ങുന്നുന്നതായും സൂചനയുണ്ട്.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ കുടിപ്പകയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ജിഷയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അടുത്ത പരിചയമുള്ളവരാണ് എന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന് മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞു.

അതേസമയം ജിഷയുടെ സഹോദരി ദീപയടക്കമുള്ളവരെ 12 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊലയാളിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും മതിയായ തെളിവുകള്‍ ലഭിക്കാത്തതുമൂലം ഇയാളിലേക്കെത്താന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ല.

ദിവസങ്ങള്‍ വൈകിയാണെങ്കിലും അയല്‍വാസികളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ മൊഴി തന്നെയാണ് അന്വേഷണ സംഘത്തിന് സഹായമായത്.

Top