Jisha Murder case – one people police custody

ബെംഗളൂരു: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിന് സമീപം മുന്‍പ് താമസിച്ചിരുന്ന വ്യക്തിയാണ് പിടിയിലായത്.

ബെംഗളൂരുവില്‍ വച്ചാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പിടിയിലായ വ്യക്തി മലയാളിയാണ് എന്നാണ് സൂചന. മൊബൈല്‍ ടവര്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കൊലപാതകസമയം ഇയാള്‍ പരിസരത്തുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് ഒരു മാസം മുന്‍പുവരെ പെരുമ്പാവൂര്‍ മലമുറിയില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു.

കൊലയ്ക്കു ശേഷം പീഡിപ്പിച്ചതും മൃതദേഹത്തില്‍ ക്രൂരമായി പരുക്കേല്‍പ്പിച്ചതും ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വഴിതിരിക്കാനാണെന്നാണു പൊലീസിന്റെ നിഗമനം.

പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛന്‍ പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍, വളരെ എളിയ സാഹചര്യത്തില്‍ ജീവിച്ച ജിഷയെ ഇത്രയും ആസൂത്രിതമായി കൊലപ്പെടുത്താനുള്ള കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിയുന്നില്ല.

പല കേസുകളിലും കൊലപാതകത്തിന്റെ കാരണങ്ങളാണു പൊലീസിനെ പ്രതിയിലേക്കു നയിക്കുന്നതെങ്കില്‍ ഈ കേസില്‍ അത്തരം സൂചനകളില്ല.

Top