Jisha murder case; Pinarayi slams UDF govt.

കല്‍പറ്റ: ജിഷമാര്‍ക്കല്ല, ക്രിമിനലുകള്‍ക്കാണ് യു.ഡി.എഫ്. ഭരണത്തില്‍ സംരക്ഷണം ലഭിക്കുന്നതെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. പോലീസിനെ രാഷ്ട്രീയത്തിന് ഉപയോഗിച്ചതോടെ ക്രമസമാധാനം തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഷയുടെ അമ്മ നേരത്തെ കൊടുത്ത പരാതിയില്‍ പോലീസ് എന്ത് നടപടിയാണെടുത്തത്. പാവപ്പെട്ട ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും ഒന്നുണര്‍ന്നു പ്രര്‍ത്തിക്കാന്‍ പോലീസിനോ ഭരിക്കുന്നവര്‍ക്കോ തോന്നുന്നില്ല.

അതിക്രൂരമായി പിച്ചിചീന്തപ്പെട്ട് കൊല്ലപ്പെടുന്ന ജിഷമാര്‍ക്കല്ല, പകരം ക്രിമിനലുകള്‍ക്കാണ് സംസ്ഥാന ഭരണത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അത്രയ്ക്കു മോശം ഭരണവും പോലീസുമാണ് ഇവിടെയുള്ളത്. മുമ്പ് എല്‍.ഡി.എഫ് ഭരിച്ചിരുന്നപ്പോള്‍ ക്രമസമാധാനപാലനത്തിന് ഒന്നാം സ്ഥാനം ലഭിച്ച കേരളമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചേര്‍ന്ന് തകര്‍ത്തത്.

അതേസമയം അന്വേഷണം നേരായ ദിശയിലാണെന്നും ഈയൊരു അവസ്ഥ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കരുതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ആസ്പത്രി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top