കൊച്ചി: ജിഷ കൊലക്കേസില്‍ പൊലീസ് പറയുന്നകഥകളില്‍ വിശ്വാസമില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. ഇയാളാണ് കൊലപാതകിയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് കൊല നടത്തിയതെന്ന് കണ്ടെത്തണമെന്നും ഇരു പാര്‍ട്ടികളും ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചെതെന്നും പാപ്പു മധ്യമങ്ങളോട് പറഞ്ഞു.
ജിഷ കൊലക്കേസില്‍ പൊലീസിന്റെ ഭാഷ്യം വിശ്വസിനീയമല്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് എത്തിയിരുന്നു. കുളിക്കടവിലെ പ്രശ്‌നങ്ങളുടെ പേരില്‍ കൊലപാതകം നടത്തിയെന്ന പൊലീസിന്റെ ഭാഷ്യത്തിനെതിരെയാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്.
പ്രതി താമസിച്ചിരുന്ന ലോഡ്ജ് ഉടമയ്ക്ക് എതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ജിഷയുടെ ഘാതകന്‍ അമിറുള്‍ ഇസ്ലാമിനെ ഇന്ന് നാലു മണിയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.
അടിക്കടി മൊഴിമാറ്റിയും പരസ്പര വിരുദ്ധമായ സംസാരിച്ചും താനൊരു മാനസിക രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ശ്രമം നടത്തുന്നുണ്ട്. അതേസമയം തുടര്‍ച്ചയായി പന്ത്രണ് മണിക്കൂര്‍ പ്രതിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. വീഡിയോ ക്യാമറയില്‍ മൊഴി എടുക്കല്‍ ചിത്രീകരിക്കുകയും ചെയ്തു.
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പ്രതി താമസിച്ചിരുന്ന ഇരുങ്ങോല്‍ വൈദ്യശാലപ്പടിയിലെ വീട്ടില്‍ നിന്നും പൊലീസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവ ദിവസം പ്രതി ഉപയോഗിച്ച വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രതിയുടെ ബന്ധുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.