കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന.
ഔദ്യോഗികമായി ഇക്കാര്യം സ്ഥിരികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കൊലയാളിയെ പിടികൂടി കഴിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
ഡിജിപി അടക്കമുള്ളവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഔദ്യോഗികമായി പത്രസമ്മേളനം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം.
ചില ശാസ്ത്രീയ തെളിവുകള്‍ കൂടി ഒത്തു നോക്കിയതിന് ശേഷമായിരിക്കും വിവരം പുറത്ത് വിടുക.
പൊലീസ് അന്വേഷണത്തില്‍ ദുരൂഹത ആരോപിച്ച് സിപിഎം പരസ്യമായി രംഗത്ത് വന്ന പശ്ചാത്തലത്തില്‍ പിടികൂടിയ വ്യക്തി യഥാര്‍ത്ഥ പ്രതി തന്നെയാണോ എന്ന കാര്യത്തിലും വിവാദത്തിന് സാധ്യത വളരെ കൂടുതലാണ്.
പൊലീസ് ഹാജരാക്കുന്ന തെളിവുകളാവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക.