Jisha Murder case – Ramesh chennithala

തിരുവനന്തപുരം: ജിഷ വധക്കേസ് അന്വേഷണത്തിനു വേറെ ഏജന്‍സി വേണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. തിരഞ്ഞെടുപ്പ് വിഷയമായി യുഡിഎഫ് ഇതിനെ കാണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ജിഷ വധക്കേസില്‍ സഹോദരിയെ ദീപയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. അമ്മയ്‌ക്കൊപ്പം ആശുപത്രിയിലായിരുന്ന ദീപയെ വനിതാ പൊലീസുകാരെത്തിയാണ് കൊണ്ടുപോയത്. ദീപയെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

അന്വേഷണം ഇപ്പോള്‍ ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കൊലപാതക ദിവസത്തിനു ശേഷം കാണാതായ ഇതര സംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരശേഖരണത്തിലാണ് പൊലീസ്.

സമാനമായ ലൈംഗികാതിക്രമക്കേസിലുള്‍പ്പെട്ട് ശിക്ഷ അനുഭവിച്ചവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കൊലപാതകം നടന്നതിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

Top