Jisha Murder case; State govt will give 10 lakhs for her family, says Oommenchandy

കോഴിക്കോട്: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സഹോദരിക്ക് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും തീരുമാനിച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അന്വേഷണം ഫലപ്രദമാണെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പെരുമ്പാവൂരിലെ ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ട പരിഹാരമായി നല്‍കാനും സഹോദരിക്ക് എറണാകുളം ജില്ലയില്‍ ഗവണ്മെന്റ് ജോലി നല്കാനും ഗവണ്മെന്റ് തീരുമാനിച്ചു. ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരുമാനങ്ങള്‍ അടിയന്തിരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടും.

Top