പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് പിശാചുക്കളാണെന്ന് നടന്‍ സുരേഷ് ഗോപി. ഇത്തരം സംഭവങ്ങള്‍ കോടതികള്‍ കണ്ണുതുറന്ന് കാണണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
പീഡനക്കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതാണ് പെരുമ്പാവൂര്‍ പോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
പീഡനക്കേസുകളില്‍ ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക കോടതിയും സംവിധാനങ്ങളും ആവശ്യമാണ്. പെരുമ്പാവൂര്‍ സംഭവം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.