Jisha Murder case – umman chandy

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ജിഷയെ കൊലപ്പെടുത്തിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണം ഫലപ്രദമായി നീങ്ങുന്നു.

സംഭവത്തിന് മറ്റുമാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുത്. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഇതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കയ്യേറ്റശ്രമമുണ്ടായി. ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

പ്രതിപക്ഷനേതാവും ഇന്ന് പെരുമ്പാവൂരിലെത്തുന്നുണ്ട്. അതിനിടെ കണ്ണൂരില്‍ പിടിയിലായ അയല്‍വാസിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കണ്ണൂരിലെ ഹോട്ടലില്‍ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. രണ്ടുദിവസം മുമ്പാണ് പാചകക്കാരനായി ഇയാള്‍ ഹോട്ടലില്‍ ജോലിയില്‍ പ്രവേശിച്ചത്.

Top