Jisha Murder Case; Verified the custody of accussed: DGP Behra

മുംബൈ: ജിഷ കേസിലെ പ്രതിയുടെ കസ്റ്റഡി സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രധാന പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല. വിവരങ്ങള്‍ പുറത്താവുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഞെട്ടിച്ച ജിഷ വധക്കേസില്‍ തന്റെ ടീം നന്നായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രിയുടെ അഭിനന്ദനത്തില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിയെ സംബന്ധിച്ച് വിവരങ്ങള്‍ തക്കതായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിടിയിലായ അമീയുര്‍ ഇസ്ലാമിനെ പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്ക് അസാമീസ് ഭാഷ മാത്രമേ അറിയാവൂ എന്നതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യല്‍. പ്രതി എവിടെയാണെന്ന കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് അന്വേഷണസംഘം അറിയിച്ചു. അതേസമയം അറസ്റ്റ് നടപടികള്‍ ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

Top