പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. അഡ്വ. പി രാജനാണ് പ്രതിക്ക് വേണ്ടി ഹാജരായത്.
അതേ സമയം പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയില്ല. തിരിച്ചറിയല്‍ പരേഡിന് ശേഷമേ അമിറുളിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടു.
പ്രതിയെ കാണുന്നതിന് പെരുമ്പാവൂര്‍ കോടതി പരിസരത്ത് വലിയ ആള്‍ക്കൂട്ടമാണ് തടിച്ചുകൂടിയിയിരുന്നത്.
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പ്രകോപനപരമായ പ്രതികരണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. കോടതി പരിസരത്ത് 250 ഓളം പോലീസുകാരെയാണ് വിന്യസിപ്പിച്ചത്.
പ്രതിയുടെ മുഖം വ്യക്തമാക്കണമെന്നും , പ്രതിയെ തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്നാവശ്യയപ്പെട്ട് കോടതി പരിസരത്ത് ജനങ്ങള്‍ പ്രതിഷേധിച്ചു. ഹെല്‍മെറ്റ് ധരിപ്പിച്ചാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്.