jisha murder- deep speek hindi- shop owner

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ ഹിന്ദി സംസാരിക്കുമെന്ന് മൊഴി. ദീപ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കടയില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരുമായി ദീപ ഹിന്ദിയില്‍ ആശയ വിനിമയം നടത്താറുണ്ടായിരുന്നുവെന്നാണ് കടയുടമ മൊഴി നല്‍കിയിരിക്കുന്നത്. ജിഷയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനെ പൊലീസ് തിരഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരു സുഹൃത്ത് തനിക്കില്ലെന്നും ദീപ പ്രതികരിച്ചിരുന്നു.

ഇന്നലെ മാധ്യമങ്ങള്‍ക്കു നേരെയും ദീപ രൂക്ഷമായി പൊട്ടിത്തെറിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ താലൂക്ക് ആശുപത്രിയില്‍ നിന്നും മഫ്തിയിലെത്തിയ വനിത പൊലീസുകാരൊപ്പം ദീപ പുറത്തേക്കു പോകുന്നതു മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു തനിക്ക് കൊലയില്‍ പങ്കുണ്ടെന്ന് രീതിയില്‍ വാര്‍ത്ത കൊടുത്തുവെന്നാരോപിച്ചായിരുന്നു ഇത്.

സഹോദരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ തന്നെ വേട്ടയാടുന്നവെന്നും കൊന്ന് പിഴിയുകയാണെന്നും ദീപ പറഞ്ഞു. ഞങ്ങള്‍ പാവപ്പെട്ടവരാണ് ഞങ്ങള്‍ക്ക് ചോദിക്കാനും പറയാനും ആരും ഇല്ല, എന്ന തോന്നല്‍ വന്നതുകൊണ്ടല്ലെ നിങ്ങളീ മാതിരി കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്നത്.

ഞങ്ങള്‍ക്ക് നിങ്ങളോട് ഒരു വിരോധവുമില്ല, ഒരു അപേക്ഷയുണ്ട്. യഥാര്‍ഥ സത്യങ്ങള്‍ മനസിലാക്കിയിട്ട് മാത്രം നിങ്ങള്‍ വാര്‍ത്ത നല്‍കാവൂ എന്നും ദീപ പറഞ്ഞു.

രണ്ടു ദിവസമായി ആശുപത്രിയില്‍ തുടരുന്ന തന്നെ വസ്ത്രം മാറാനായും ബാങ്ക് പാസ് ബുക്ക് എടുക്കാനുമായാണ് താന്‍ പോയതെന്ന് ദീപ വ്യക്തമാക്കി. പൊലീസും ഇത് സമ്മതിച്ചിട്ടുണ്ട്.

Top