jisha murder case- high court not engage

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പുതിയ സംഘം അന്വേഷണവുമായി മുന്നോട്ടു പോകട്ടെയെന്നും ഹൈക്കോടതി അറിയിച്ചു.

അതേസമയം, ഡിജിപി ബി സന്ധ്യയുടെ നേത്യത്വത്തിലുളള പൊലീസ് സംഘം ഇന്നലെ മുന്‍ സാക്ഷിമൊഴികള്‍ പരിശോധിച്ചു.

നേരത്തെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരുടെ മൊഴികളും അതുമായി ബന്ധപ്പെട്ട വീഡിയോകളുമാണ് പെരുമ്പാവൂരിലെത്തിയ സംഘം പരിശോധിച്ചത്.

കഴിഞ്ഞദിവസം ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞ വിവരങ്ങളും മുന്‍ മൊഴിയും ഒത്തുനോക്കിയിരുന്നു. മുന്‍ അന്വേഷണസംഘത്തിന്റെ വീഴ്ചകളും പുതിയ അന്വേഷണസംഘം പരിശോധിക്കും.

Top