jisha murder- jomon puthan purakkal submit evidence

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി.

എഡിജിപി ബി സന്ധ്യയ്ക്കു മുമ്പാകെയാണ് പൊതുപ്രവര്‍ത്തകനായ ജോമോന്‍ മൊഴി നല്‍കുന്നത്.

ജിഷ വധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും തെളിവുകള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പ്രതികരിച്ചിരുന്നു.

തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് പിപി തങ്കച്ചന്‍ പറഞ്ഞു.

എന്നാല്‍ ജിഷയുടെ അമ്മയ്ക്കും ആരോപണവിധേയനായ തങ്കച്ചനും നിഷേധിക്കാന്‍ കഴിയാത്ത തെളിവുകള്‍ കൈമാറുമെന്നാണ് ജോമോന്‍ പറഞ്ഞത്.

Top