കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍, കസ്റ്റഡിയിലെടുത്ത ആളെ പോലീസ് ചോദ്യം ചെയ്തു. കണ്ണൂരില്‍ നിന്ന് പിടിയിലായ ഇയാള്‍ ഏതാനും നാളുകള്‍ക്കുമുമ്പ് ഒരു കഞ്ചാവുകേസില്‍ പ്രതിയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ജിഷയുടെ കൊലപാതകം നടന്ന് അടുത്തദിവസം തന്നെ പ്രദേശവാസിയായ ഈ യുവാവ് നാട്ടില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു.
മൊബൈല്‍ ടവര്‍ പരിശോധനയില്‍ സംഭവസമയത്ത് ഇയാള്‍ ജിഷയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ കണ്ണൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്നു രാവിലെയാണ് പ്രതിയെ ആലുവയില്‍ എത്തിച്ചത്.
എറണാകുളം റൂറല്‍ പോലീസ് ആസ്ഥാനത്ത് എത്തിച്ച ശേഷം ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയും ചോദ്യം ചെയ്യല്‍ ആരംഭിക്കുകയും ചെയ്തു.
കഞ്ചാവ് കേസിലെ മാനഹാനിയെ തുടര്‍ന്നാണ് താന്‍ നാടുവിട്ടതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.
എറണാകുളം റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ്, ആലുവ റൂറല്‍ എസ്.പി. രതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്.
ഏഴുപേരാണ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.