കൊച്ചി: ജിഷ കൊലപാതക കേസില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്ന് ജിഷയുടെ ബന്ധുക്കള്‍.ആരെയോ സംരക്ഷിക്കാനുളള താത്പര്യമാണ് പൊലീസ് ഈ കേസില്‍ പ്രകടിപ്പിക്കുന്നത്.
ജിഷയുടെ അമ്മയും സഹോദരി ദീപയും പൊലീസ് കസ്റ്റഡിയിലാണെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളെ ആരേയും ജിഷയുടെ അമ്മയോടോ സഹോദരിയോടോ സംസാരിക്കാന്‍ അനുവദിക്കുന്നില്ലന്നും ഇവര്‍ പറഞ്ഞു.
അതേസമയം ജിഷ കൊലചെയ്യപ്പെട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് അന്വേഷണ സംഘം പറയുമ്പോഴും കസ്റ്റഡിയിലുള്ള അയല്‍വാസിയേയും ജിഷയുടെ ചില ബന്ധുക്കളേയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.
അതിനിടെ വെള്ളിയാഴ്ച ജിഷയുടെ വീട്ടിലെത്തി ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. ജിഷയുടെ വീടിന് സമീപത്തുള്ള കനാലില്‍ നിന്നും മണ്ണും മറ്റുമാണ് സംഘം ശേഖരിച്ചത്. അയല്‍വാസികളുടെ വിവരലടയാളം ശേഖരിക്കുന്ന നടപടികളും തുടരുകയാണ്.