Jisha murder; punishment of the killers will be brought in front of the law says CM

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് മദ്ധ്യമേഖല ഐ.ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉച്ചയ്ക്ക് ജിഷയുടെ വീട് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജിഷ ബലാത്സംഗത്തിനും രഹസ്യഭാഗങ്ങളില്‍ ആയുധമുപയോഗിച്ചുള്ള അതിക്രൂരമായ ആക്രമണത്തിനും ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വെളിപ്പെട്ടിരുന്നു. ജിഷ മരിച്ച ആറു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.

Top