jisha murder- vritha karatt statement

കോഴിക്കോട്: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകികളെ കണ്ടെത്താനാകാത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്.

കുറ്റകരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തത് നാണക്കേടെന്നും വൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.

അതേസമയം കൊലപാതകം നടന്നിട്ട് പതിമൂന്ന് ദിവസമായിട്ടും കൊലയാളികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം കൊലയാളിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Top