തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസിലെ വസ്തുതകള്‍ വിശദീകരിക്കാന്‍ സിപിഎം യോഗം വിളിക്കുന്നു.
ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗങ്ങള്‍ വിളിക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റികളില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
23 ന് വളയത്ത് നടക്കുന്ന പൊതു വിശദീകരണ യോഗത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കും.
ജിഷ്ണു കേസിലും ജിഷ്ണുവിന്റെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും നേരേ പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ കയ്യേറ്റമുണ്ടായതിലും പൊലീസിനു വീഴ്ച പറ്റിയെന്ന പൊതുവികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗങ്ങള്‍ വിളിക്കാന്‍ തീരുമാനിച്ചത്.
ജിഷ്ണു കേസ് സംബന്ധിച്ച സര്‍ക്കാര്‍ നടപടികളിലോ ഡിജിപി ഓഫിസിനു മുന്നിലോ ഒരു തരത്തിലുമുള്ള വീഴ്ചയുണ്ടായിട്ടില്ല എന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ജിഷ്ണുവിന്റെ കുടുംബത്തിനു നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്തിനു മുന്‍പിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.