തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചെന്നു ആവര്‍ത്തിച്ച് കോളേജ് പ്രിന്‍സിപ്പല്‍. മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ജിഷ്ണു കോപ്പിയടിച്ചെന്ന് പരാമര്‍ശം.
നോക്കിയെഴുതിയത് രണ്ടുതവണ അധ്യാപകന്‍ കണ്ടുപിടിച്ചു. വിദ്യാര്‍ഥിയുടെ ഭാവിയെ കരുതിയാണ് നടപടി ഒഴിവാക്കിയതെന്നും മര്‍ദിക്കുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.