jishnu got justice says mahija

തിരുവനന്തപുരം: ജിഷ്ണുവിന് നീതി കിട്ടിയെന്ന് അമ്മ മഹിജ. സമരം വിജയിച്ചതായും മഹിജ പറഞ്ഞു. കരാര്‍ പാലിക്കപ്പെടുമെന്ന് വിശ്വസിക്കുന്നതായി അമ്മാവന്‍ ശ്രീജിത്തും പ്രതികരിച്ചു.

ഇന്ന് സ്വന്തം നാടായ കോഴിക്കോടേക്കു തിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവേ മഹിജ പറഞ്ഞു.

പോലീസ് ആസ്ഥാനത്ത് സംഘര്‍ഷത്തെ തുടര്‍ന്ന് മഹിജയും മകള്‍ അവിഷ്ണ അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരാഹാരം ചെയ്തു വരികയായിരുന്നു.

സമരം അഞ്ചാം ദിവസത്തേക്ക് കടന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു.

Top