jishnu pranoy case

തൃശൂര്‍: ഒളിവില്‍ കഴിയാന്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് അറസ്റ്റിലായ മൂന്നാം പ്രതി ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണദാസിനെ സന്ദര്‍ശിച്ചിരുന്നു. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിഎഴുതിയതെന്നും ശക്തിവേല്‍ മൊഴി നല്‍കി.

ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ റിമാന്‍ഡിലാണ്. തൃശൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കോയമ്പത്തൂരിലെ അന്നൂരില്‍ നിന്ന് പിടിയിലായ ശക്തിവേലിനെ തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.

Top