ത്യശൂര്‍: നീതി കിട്ടാത്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നു ജിഷ്ണുവിന്റെ മാതാപിതാക്കള്‍ അറിയിച്ചു .
എല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ല, ഒരാഴ്ച കൂടി നീതിക്ക് വേണ്ടി കാത്തിരിക്കുമെന്നും അതിനുശേഷം പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്റെ വീടിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് മാതാവ് മഹിജ പറഞ്ഞു.
നടപടിയുണ്ടാകുംവരെ സത്യാഗ്രഹം തുടരുമെന്നും മതാപിതാക്കള്‍ അറിയിച്ചു.