jishnu pranoys family strike

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജിലെ അധ്യാപകരടക്കം 5 പേര്‍ക്കെതിരെ പൊലീസ് ഇന്ന് കേസ് എടുത്തേക്കും. വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകുമെന്നാണ് സൂചന. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് ആയിരിക്കും കേസെടുക്കുക.

മാനേജ്‌മെന്റിനും അധ്യാപകര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്ന് കോളജിന് മുന്നില്‍ സമരം നടത്തും. അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്ന് ഉപവാസവും നടത്തുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ ഉപവാസം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.

Top