തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നീതി തേടി അമ്മ മഹിജയും ബന്ധുക്കളും നടത്തുന്ന നിരാഹാര സമരത്തിനൊപ്പം ചേര്‍ന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും.
കോഴിക്കോട്ടെ വീട്ടിലാണ് അവിഷ്ണ നിരാഹാരമിരിക്കുന്നത്. അമ്മ മടങ്ങിവരും വരെ സമരം എന്നതാണ് നിലപാടെന്ന് അവിഷ്ണ പറഞ്ഞു. തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിക്കു പിന്നാലെയാണ് സമരമുഖത്തേക്കിറങ്ങാനുള്ള അവിഷ്ണയുടെ തീരുമാനം.
അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് പോയി സമരം ചെയ്യാനായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ഥിയായ അവിഷ്ണയുടെ ആദ്യ തീരുമാനം. എന്നാല്‍, മുത്തശ്ശി വീട്ടില്‍ തനിച്ചായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.
അതേസമയം, ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും അമ്മാവന്‍ ശ്രീജിത്തും, ചികില്‍സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരാഹാരം തുടങ്ങി. ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയാണെങ്കില്‍ നിരാഹാരസമരം ഡിജിപി ഓഫീസിനു മുന്നിലേക്ക് മാറ്റാനാണ് തീരുമാനം.