തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളിലെ നശിപ്പിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമം തുടങ്ങി.
ദൃശ്യങ്ങള്‍ വീണ്ടെടുക്കുന്നതിനായി പൊലീസ് സംഘം ഫോറന്‍സിക് ലാബിനെ സമീപിച്ചു. ജിഷ്ണുവിനെ ക്ലാസ് മുറിയില്‍ മര്‍ദിച്ചെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ക്ലാസ് മുറിയില്‍നിന്ന് രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു.
അതിനിടെ ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്ന് 42 ദിവസമായി അടച്ചിട്ട നെഹ്‌റു കോളജില്‍ ക്ലാസുകള്‍ പുനരാംരംഭിച്ചു. എഡിഎമ്മിന്റെ നിരീക്ഷണത്തിലാണ് കോളജിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായിരുന്നത്. വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് പാലക്കാട് ലക്കിടി ജവഹര്‍ലാല്‍ നെഹ്‌റു കോളജും തുറന്നു.