തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് ഒന്നാംപ്രതി.
കൃഷ്ണദാസിനുപുറമെ നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോപ്പിയടിച്ചെന്ന പേരില്‍ ജിഷ്ണുവിനെ കുടുക്കിയതാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ജിഷ്ണുവിനോട് മാനേജ്‌മെന്റിന് വൈരാഗ്യമുണ്ടായിരുന്നു.
ഗൂഡാലോചനയില്‍ ചെയര്‍മാനും പിആര്‍ഒയും പങ്കാളികളാണ്. വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസ് വടക്കാഞ്ചേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആത്മഹത്യാപ്രേരണ,മര്‍ദ്ദനം, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.