തൃശൂര്‍: ജിഷ്ണു കേസില്‍ രണ്ടാംപ്രതി സജ്ഞിത് വിശ്വനാഥിന് മുന്‍കൂര്‍ ജാമ്യമില്ല.
തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിരപരാധിത്വം തെളിക്കുന്നതൊന്നും പ്രതിഭാഗം ഹാജരാക്കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ കേസിലെ പ്രതിയായ പാമ്പാടി നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പീഡിപ്പിച്ചതിനും പ്രേരണകുറ്റത്തിനും കൃഷ്ണദാസിനെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും കോടതി തള്ളികളയുകയും ചെയ്തിരുന്നു.
അതേസമയം കൃഷ്ണദാസിനെതിരായ തെളിവു നശിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു. മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.