തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജിലെ ജിഷ്ണു പ്രണോയ് യുടെ മരണത്തെ തുടര്‍ന്ന് കോളേജ് വൈസ് പ്രിന്‍സിപ്പലിനെയടക്കം സസ്‌പെന്റ് ചെയ്തു. നടപടി ഡോ. എന്‍ കെ ശക്തിവേല്‍, അധ്യാപകന്‍ സി പി പ്രവീണ്‍, പി അര്‍ ഒ സഞ്ജിത് കെ വിശ്വനാഥന്‍ എന്നിവര്‍ക്കെതിരെയാണ്. അന്വേഷണത്തോട് പൂര്‍ണ്ണമായും യോജിക്കുമെന്ന് മാനേജ്‌മെന്റ് പറഞ്ഞു.