കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിച്ചു നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍.
ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ മകനെ കോളേജ് മാനേജ്‌മെന്റ് കൊന്നതാണെന്ന് ജിഷ്ണുവിന്റെ അമ്മ വി എസിനോട് പറഞ്ഞു.
കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് വിഎസ് വാഗ്ദാനം ചെയ്തു. കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും വിഎസ് ആവശ്യപ്പെട്ടു.