തിരുവനന്തപുരം: ജിഷ്ണു കേസിലെ പിടികിട്ടാപ്പുള്ളി നെഹ്‌റു കോളജ് ഇന്‍വിജിലേറ്റര്‍ പ്രവീണ്‍ നാട്ടിലുണ്ടെന്ന് അമ്മാവന്‍ ശ്രീജിത്ത്.
കഴിഞ്ഞ ദിവസം നാട്ടിലെ സഹകരണ ബാങ്കില്‍ ഇയാള്‍ എത്തിയിരുന്നു. ഒരു ലക്ഷം രൂപ പിന്‍വലിക്കാനായി ഒരു മണിക്കൂറോളം ബാങ്കില്‍ ചെലവഴിച്ചു. നാട്ടിലുള്ള പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത്. പൊലീസ് നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണു വധവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അഞ്ച് പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. പി.ആര്‍.ഒ സഞ്ജിത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, അസി. പ്രഫ. സി.പി. പ്രവീണ്‍, പരീക്ഷാ സെല്‍ അംഗം ദിപിന്‍ എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുക.
പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സര്‍ക്കുലര്‍ കൈമാറാനും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കും. സ്വാധീനം ഉപയോഗിച്ച് പ്രതികള്‍ കടന്നുകളയുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.