ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ജിതിന്‍ പ്രസാദയ്ക്ക് അംഗത്വം നല്‍കി.
കോണ്‍ഗ്രസില്‍ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 ഗ്രൂപ്പിലുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ബംഗാളിന്റെ ചുമതല വഹിച്ചിരുന്നു. ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തില്‍ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതേന്ദ്ര പ്രസാദ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോണ്‍ഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് ജിതിന്‍ പ്രസാദ. 2019ല്‍ അദ്ദേഹം കോണ്‍ഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളില്‍ ജിതിന്‍ പ്രസാദയും ഉള്‍പ്പെട്ടിരുന്നു.