ദംഗ: ജാര്‍ഖണ്ഡില്‍ അന്ധവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ചു. കുട്ടികളെ ജോലി ചെയ്യാന്‍ വേണ്ടി പീഡിപ്പിക്കുന്നു, അസഭ്യം പറയുന്നു, ശാരീരികമായി പീഡിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചായിരുന്നു കുട്ടികളുടെ പ്രതിഷേധം.
സ്‌കൂള്‍ നടത്തിപ്പിനായി പുതിയ ആളെ നിയമിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്‍ജിഒയുടെ നേതൃത്വത്തിലായിരിക്കണം സ്‌കൂള്‍ പ്രവര്‍ത്തനമെന്നും കുട്ടികള്‍ പറഞ്ഞു.
നിലവിലെ സ്‌കൂള്‍ ഇന്‍ ചാര്‍ജ് തങ്ങളെ ജോലി ചെയ്യിപ്പിക്കുമെന്നും സമയത്ത് ഭക്ഷണം തരാതിരിക്കുകയും ചെയ്യുമെന്ന് കുട്ടികള്‍ ആരോപിച്ചു. കുടിക്കാന്‍ വെള്ളം പോലും പലപ്പോഴും കൊടുക്കാറില്ല. സ്‌കൂളിലെ ശുചിമുറികള്‍ പോലും വൃത്തിയുള്ളതല്ലെന്നും വലിയ പീഡനമാണ് കുട്ടികള്‍ അനുഭവിക്കുന്നതെന്നും മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍, സ്‌കൂള്‍ ഇന്‍ ചാര്‍ജ് ഇക്കാര്യങ്ങള്‍ നിഷേധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം ശരിയായി നടക്കാനാണ് ചിലകാര്യങ്ങളില്‍ കടുത്ത അച്ചടക്കം കൊണ്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു.