ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയിലെ അക്രമത്തില്‍ വലിയ ആശങ്കയുണ്ടെന്ന് സുപ്രീം കോടതി. കോടതിയെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങള്‍ അംഗീകരിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ക്രമസമാധാനനില തകരുന്നതില്‍ കോടതിയ്ക്ക് ആശങ്കയുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുകയാണെന്ന് കോടതി പറഞ്ഞു. പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിയ്ക്കണമെന്ന് അഭിഭാഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും കോടതി നല്‍കി. ഇന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ മര്‍ദ്ദിച്ച സംഭവം കോടതി പരിഗണിയ്ക്കാനിരിയ്‌ക്കെയാണ് നിരീക്ഷണം.